നെടുമ്പാശേരി: ദേശീയതല ഓൺലൈൻ റാപ്പ് സോംഗ് മത്സരത്തിൽ മലയാളം റാപ്പ് സോംഗിൽ ഒന്നാംസ്ഥാനം നേടിയ മാമ്പ്രയിലെ നീതീഷ്ചന്ദ്രനെ ബി.ജെ.പി പാറക്കടവ് പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു. സംസ്ഥാന കൗൺസിൽ അംഗം പി.എൻ. സതീശൻ, പാറക്കടവ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രാഹുൽ പാറക്കടവ്, ജനറൽ സെക്രട്ടറി ശ്രീജിത്ത് കാരാപ്പിള്ളി, ബൂത്ത് പ്രസിഡന്റ് അശോകൻ തുടങ്ങിയവർ പങ്കെടുത്തു.