ഏലൂർ: നഗരസഭയിൽ ഇന്ന് രാവിലെ 11ന് അടിയന്തര കൗൺസിൽ യോഗം വിളിച്ചു. കെട്ടിടനികുതി അടയ്ക്കുന്നതിനെ സംബന്ധിച്ച് ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് കൗൺസിലർമാർ കത്തു നൽകിയതും കേരളകൗമുദിയുടെ ഇന്നലത്തെ റിപ്പോർട്ടും ചർച്ചയായിരുന്നു.