കൊച്ചി: മുന്നണികൾ പ്രകടനപത്രികയിൽ മദ്യനയം വ്യക്തമാക്കണമെന്ന് കേരള മദ്യവിരുദ്ധ ഏകോപനസമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു. ഘട്ടംഘട്ടമായി മദ്യം നിരോധിക്കുന്ന മുന്നണിക്കേ വോട്ടുചെയ്യൂ എന്നും ഭാരവാഹികൾ വ്യക്തമാക്കി. കൊച്ചിയിൽ ചേർന്ന സംസ്ഥാന നേതൃയോഗം സംസ്ഥാന ചെയർമാർ ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി അഡ്വ. ചാർളി പോൾ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. കെ.കെ. കൃഷ്ണൻ, പി.എച്ച്. ഷാജഹാൻ, സെബാസ്റ്റ്യൻ വലിയപറമ്പിൽ, ജെയിംസ് കോറമ്പേൽ, കെ.എ. പൗലോസ്, ഷൈബി പാപ്പച്ചൻ എന്നിവർ സംസാരിച്ചു.