ആലുവ: ആത്മീയ മതവിജ്ഞാന കേന്ദ്രങ്ങൾ മനുഷ്യനന്മയ്ക്ക് അനിവാര്യമാണെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ പറഞ്ഞു. എടയപ്പുറം മഅഹദ് നാഫിഉൽ ഇസ്‌ലാം ദറസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താനാളൂർ അബ്ദു മുസ്ലിയാർ അദ്ധ്യക്ഷത വഹിച്ചു. ഡോ.മുഹമ്മദ് കുഞ്ഞ് സഖാഫി മുഖ്യപ്രഭാഷണം നടത്തി. അൻവർ സാദത്ത് എം.എൽ.എ, കൽത്തറ പി. അബ്ദുൽ മദനി, വി.എച്ച്. അലി ദാരിമി, സി.ടി ഹാഷിം തങ്ങൾ, കെ.കെ. അബ്ദുർറഹ്മാൻ മുസ്‌ലിയാർ, അഷ്‌റഫ് സഖാഫി, ഇസ്മാഈൽ സഖാഫി നെല്ലിക്കുഴി, സുലൈമാൻ കൊളോട്ടിമൂല, റഫീ എന്നിവർ സംബന്ധിച്ചു.