ആലുവ: ഇന്ധനവില വർദ്ധനവിനെതിരെ ചൂർണിക്കര പഞ്ചായത്ത് കോൺഗ്രസ് കുന്നത്തേരി വാർഡ് കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധർണ ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പുത്തനങ്ങാടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ.കെ. ശിവാനന്ദൻ, കെ.എസ്.യു ജില്ലാ സെക്രട്ടറി ഫസ്‌ന യുസഫ്, ഷജീർ ബക്കർ, സുഹാസ്, ഷംസു, ഇ.എം. ഷെരീഫ് എന്നിവർ സംസാരിച്ചു.