വൈപ്പിൻ: വിവാദമായ ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ജുഡിഷ്യൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ആരംഭിച്ച രണ്ട് ജാഥകൾ ഇന്ന് വൈകിട്ട് 5ന് പള്ളത്താംകുളങ്ങര ക്ഷേത്ര മൈതാനത്ത് സമാപിക്കും. സമാപന സമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. ഷിബുജോൺ നയിക്കുന്ന ജാഥയെ ഫോർട്ട് വൈപ്പിനിൽനിന്ന് കോൺഗ്രസ് വൈപ്പിൻ ബ്ലോക്ക് പ്രസിഡന്റ് കെ.ജെ. ഡോണോയുടെ നേതൃത്വത്തിലും കാസർകോട് നിന്ന് ടി.എൻ. പ്രതാപൻ എം.പി നയിക്കുന്ന ജാഥയെ മുനമ്പത്തുനിന്ന് ഒട്ടേറെ ബൈക്കുകളുടെ അകമ്പടിയോടെയും സമ്മേളന വേദിയിലേക്ക് ആനയിക്കുമെന്ന് സ്വാഗതസംഘം ചെയർമാൻ എം.വി. പോൾ അറിയിച്ചു.