കൊച്ചി: വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം ഹോക്കി ലവേഴ്‌സും ഇന്ത്യൻ ഓയിലുമായി ചേർന്ന് നടത്തുന്ന 5എ സൈഡ് ഹോക്കി ടൂർണമെന്റിന് ഇന്ന് തുടക്കമാകും. ഇടപ്പള്ളി ലുലു മാളിന് എതിർവശത്തെ സ്‌പോർട്ട്ഹുഡ് ടർഫിലാണ് മത്സരം. നോക്ക് ഔട്ട് അടിസ്ഥാനത്തിൽ ക്രമീകരിച്ചിരിക്കുന്ന ടൂർണമെന്റ് വൈകിട്ട് മൂന്നിന് തുടങ്ങും. വിജയികൾക്ക് 10000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 5000 രൂപയും സമ്മാനം നൽകും. മികച്ച കളിക്കാരി, മികച്ച ഗോൾ കീപ്പർ എന്നിവരെ തിരഞ്ഞെടുക്കും. ടൂർണമെന്റ് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മേരി ജോസഫ് ഉദ്ഘാടനം ചെയ്യും.