
കൊച്ചി: വിവാദമായ ലാവ്‌ലിൻ ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ സാമ്പത്തികനേട്ടമുണ്ടാക്കിയെന്ന പരാതിയിൽ ക്രൈം ചീഫ് എഡിറ്റർ ടി.പി. നന്ദകുമാറിൽ നിന്ന് എൻഫോഴ്സ്‌മെന്റ് ഈ മാസം 16ന് വീണ്ടും മൊഴിയെടുക്കും. ഇന്നലെ കൊച്ചിയിൽ ഇ.ഡി ഓഫീസിൽ ഹാജരായ നന്ദകുമാറിനോട് കൂടുതൽ രേഖകൾ നൽകാനും ആവശ്യപ്പെട്ടു.
മൊഴി നൽകാൻ വ്യാഴാഴ്ചയാണ് നന്ദകുമാറിന് നോട്ടീസ് കോഴിക്കോട്ട് ലഭിച്ചത്. രേഖകൾ മുഴുവൻ ശേഖരിച്ച് കൊണ്ടുവരാൻ കൂടുതൽ സമയം വേണമെന്ന ആവശ്യം അംഗീകരിച്ചാണ് 16 ന് വീണ്ടും ഹാജരാകാൻ നിർദേശിച്ചതെന്ന് നന്ദകുമാർ പറഞ്ഞു.