കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്തിലെ തോടുകളിൽ തടയണകൾ നിർമിക്കണമെന്ന ആവശ്യം ശക്തമായി. ഇതു വഴി പ്രദേശത്ത് നിന്നും വെള്ളം മുഴുവനായും കടമ്പ്രയാറിലേക്ക് ഒഴുകിപ്പോകാതെ കിണറുകളിൽ ജലനിലനിരപ്പ് നിലനിർത്താനാകും. വേനൽ കനത്ത സാഹചര്യത്തിൽ പെരിയാർവാലി കനാലുകളിൽ ആഴ്ചയിൽ രണ്ടു പ്രാവശ്യം വെള്ളം തുറന്നുവിടണമെന്നും കർഷകർ ആവശ്യപ്പെട്ടു. സബ് കനാലുകളുടെ അറ്റത്തേക്ക് വെള്ളമെത്തുന്നില്ലെന്നും പരാതിയുണ്ട്.