ആലുവ: പെരിയാറിൽ മലമ്പാമ്പിനെ കണ്ടെത്തിയത് പരിസരവാസികളിൽ ഭീതി പരത്തുന്നു. യു.സി കോളേജ് കടൂപ്പാടത്ത് നമ്പർ മൂന്ന് ഇറിഗേഷൻ പമ്പിംഗ് സ്റ്റേഷനിലെ വലിയ കുഴലുകൾക്ക് സമീപമാണ് ഇന്നലെ ഉച്ചയ്ക്ക് ഭീമൻ മലമ്പാമ്പിനെ കണ്ടത്. നാട്ടുകാരെത്തി പാമ്പിനെ പിടികൂടുന്നതിന് ശ്രമമാരംഭിച്ചെങ്കിലും നടന്നില്ല.
എട്ടടിയോളം നീളമുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ അറവ് മാലിന്യങ്ങൾ വന്നടിഞ്ഞിരുന്നു. പ്രളയങ്ങൾക്ക് ശേഷം പെരിയാറിൽ മലമ്പാമ്പുകൾ വർദ്ധിച്ചിട്ടുണ്ട്. മാലിന്യങ്ങൾ വന്ന് അടിഞ്ഞുകൂടുന്നതീനാൽ സമീപത്തെ പൊതുകുളിക്കടവുകളിൽ ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. ഇതിനിടയിൽ മലമ്പാമ്പിനെക്കൂടി കണ്ടതോടെ നാട്ടുകാർ ഭീതിയിലാണ്.