കോലഞ്ചേരി: പൂതൃക്ക ക്ഷീരോത്പാദക സഹകരണ സംഘത്തിൽ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. പഞ്ചായത്ത് പ്രസിഡന്റ് ടി.പി. വർഗീസ്, അംഗങ്ങളായ എൻ.വി. കൃഷ്ണൻകുട്ടി, അഡ്വ. ബിജു കെ. ജോർജ്, എം.വി. ജോണി, മാത്യൂസ് കുമ്മണ്ണൂർ എന്നിവർക്കാണ് സ്വീകരണം നൽകിയത്. മിൽമ മേഖലാ യൂണിയൻ ചെയർമാൻ ജോൺ തെരുവത്ത് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് എം. പ്രഭാകരൻ അദ്ധ്യക്ഷനായി.