brahmapuram

തൃക്കാക്കര: ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിൽ വീണ്ടും തീപിടിത്തം.ഇന്നലെ ഉച്ചക്ക് പന്ത്രണ്ട് മണിയോടെ പ്ലാന്റിലെ മാലിന്യത്തിന് തീ പിടിച്ചത്.പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരത്തിൽ നിന്നും തീ പടരുന്നത് പ്ലാന്റിലെ തൊഴിലാളികളാണ് ആദ്യം കണ്ടത്.തുടർന്ന് തൃക്കാക്കര ഫയർ ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. തൃക്കാക്കര,ഏലൂർ,തൃപ്പുണിത്തുറ,ക്ലബ് റോഡ്,ഗാന്ധിനഗർ,പെരുമ്പാവൂർ,പട്ടിമറ്റം,മൂലമറ്റം, സ്റ്റേഷനുകളിൽ നിന്നും

ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പതിനൊന്ന് യൂണിറ്റ്‌ വാഹനങ്ങൾ മണിക്കുറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ രാത്രി എട്ടുമണിയോടെയാണ് തീ ആണക്കാനായത്.


അപകട ഭീഷണിയിൽ ബ്രഹ്മപുരം മാലിന്യ കൂന

ജില്ലയിലെ തൃപ്പൂണിത്തുറ,കൊച്ചി ,ആലുവ,കളമശേരി നഗരസഭകളിൽ നിന്നും കൊണ്ടുവരുന്ന പ്ലാസ്റ്റിക്‌ അടക്കമുള്ള മാലിന്യങ്ങൾ 15 ഏക്കറോളം വരുന്ന സ്ഥലത്താണ് കൂട്ടിയിട്ടിരിക്കുന്നത്.കഴിഞ്ഞ വർഷം പ്ലാന്റിൽ ഏക്കറുകണക്കിന് കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക്‌ മാലിന്യത്തിന് തീ പിടുത്തമുണ്ടായിരുന്നു. എന്നാൽ പ്ലാസ്റ്റിക്‌ മാലിന്യങ്ങൾ സംസ്കരിക്കാൻ ഇവിടെ സംവിധാനം ഇല്ലാത്തതിനാലും,ദിവസേന ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് കൊണ്ടുവരുന്ന നൂറുകണക്കിന് ലോഡ് പ്ലാസ്റ്റിക്‌ മാലിന്യങ്ങളാണ് ഇവിടെ എത്തുന്നത് .ഇവിടെ ദിവസേന എത്തുന്ന പ്ലാസ്റ്റിക്‌ മാലിന്യങ്ങൾ എന്ത് ചെയ്യണമെന്നറിയാതെ ഇരുട്ടിൽ തപ്പുകയാണ്‌ നഗര സഭയും കരാറുകാരും.

തീ പിടിത്തങ്ങളിൽ നിന്നും പഠിക്കാതെ കോർപ്പറേഷൻ

ബ്രഹ്മപുരത്ത് തീ പിടിത്തമുണ്ടായാൽ വേഗത്തിൽ പരിഹരിക്കാൻ അഗ്നി സുരക്ഷാ സംവിധാനം ഒരുക്കണമെന്ന ഫയർ ഫോഴ്‌സ് രണ്ടുവർഷം മുമ്പ് നൽകിയ റിപ്പോർട്ട് നടപടി എടുക്കാതെ കോർപ്പറേഷൻ.15 ഏക്കറോളം വരുന്ന സ്ഥലത്ത് പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം കൂട്ടിയിട്ടിരിക്കുന്നത്. കൂട്ടിയിട്ട മാലിന്യത്തിനിടയിലൂടെ ഫയർ ഫോഴ്സ് വാഹനം കൊണ്ടുപോകാൻ സൗകര്യം ഒരുക്കണമെന്നാണ് നിയമം.എന്നാൽ കഴിഞ്ഞ വർഷത്തെ തീപിടുത്തമുണ്ടായപ്പോൾ അന്നത്തെ കളക്ടർ മുഹമ്മദ് വൈ സഫറുള്ള ഇടപെട്ട് മാലിന്യം കൂട്ടിയിട്ടിരിക്കുന്ന കുറച്ചു ഭാഗങ്ങളിൽ മാലിന്യം നീക്കി ഫയർ ഫോഴ്‌സ് വാഹനങ്ങൾക്ക് കടന്നുപോകാൻ സൗകര്യം ഒരുക്കിയെങ്കിലും പിന്നീട് നടപടിയുണ്ടായില്ല. പ്ലാന്റിന്റെ സമീപത്തുകുടിയാണ് കടബ്രയർയാർ ഒഴുകുന്നത്.മാലിന്യത്തിന് തീ പിടിച്ചാൽ ആറിൽ നിന്നും ഫയർ ഹൈഡ്രൻന്റെ സ്ഥാപിച്ചാൽ അതുവഴി എളുപ്പത്തിൽ തീയണക്കാനാവുണെന്ന് ഫയർ ഫോഴ്‌സ് കോർപ്പറേഷന് റിപ്പോർട്ട് സമർപിപ്പിച്ചിട്ടുള്ളതാണ്.

പ്ലാസ്റ്റിക്ക് മാലിന്യം സംസ്കരിക്കാൻ സംവിധാനമില്ല

ജില്ലയിലെ തൃപ്പൂണിത്തുറ, കൊച്ചി ,ആലുവ,കളമശ്ശേരി നഗരസഭകളിൽ നിന്നും കൊണ്ടുവരുന്ന പ്ലാസ്റ്റിക്‌ അടക്കമുള്ള മാലിന്യങ്ങൾ 15 ഏക്കറോളം വരുന്ന സ്ഥലത്താണ് കൂട്ടിയിട്ടിരിക്കുന്നത്. എന്നാൽ പ്ലാസ്റ്റിക്‌ മാലിന്യങ്ങൾ സംസ്കരിക്കാൻ ഇവിടെ സംവിധാനമില്ല. ദിവസേന എത്തുന്ന പ്ലാസ്റ്റിക്‌ മാലിന്യങ്ങൾ എന്ത് ചെയ്യണമെന്നറിയാതെ ഇരുട്ടിൽ തപ്പുകയാണ്‌ നഗര സഭയും,കരാറുകാരും.കേന്ദ്ര സർക്കാരിന്റെ ജനറോം പദ്ധതിയിലുൾപ്പെടുത്തി 19 കോടിയിലേറെ രൂപ ചെലവഴിച്ച്‌ കൊച്ചി നഗരസഭ ബ്രഹ്‌മപുരത്ത്‌ പ്ലാന്റ് നിർമ്മിച്ചത്.