കൊച്ചി: ഇന്ധന, പാചകവാതക വിലവർദ്ധനവിനെതിരെ ആം ആദ്മി പാർട്ടി റിസർവ് ബാങ്കിന് മുന്നിലേക്ക് നടത്തിയ പ്രതിഷേധമാർച്ച് സംസ്ഥാന കോ ഓർഡിനേറ്റർ പി.സി. സിറിയക് ഉദ്ഘാടനം ചെയ്തു. ജില്ല കോ ഓർഡിനേറ്റർ അഡ്വ. ജോസ് ചിറമേൽ, ജോസ്മി ജോസ്, ജയകുമാർ, സൂസൻ ജോർജ്, അഡ്വ. ബിനോയ്, വേണുഗോപാൽ, പദ്മനാഭൻ ഭാസ്‌കരൻ, മോഹൻ പൊയിലിൽ, അഡ്വ. സഗീർ തുടങ്ങിയവർ പങ്കെടുത്തു.