spreaker-

ഡോളർ കടത്ത് കേസിൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ 12ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫീസിൽ നേരിട്ട് ഹാജരാകാൻ കസ്റ്റംസ് നോട്ടീസ്. യു.എ.ഇ കോൺസുലേറ്റിലെ മുൻ ചീഫ് അക്കൗണ്ട്‌സ് ഓഫീസർ ഖാലിദ് ഒന്നരക്കോടി രൂപയുടെ അമേരിക്കൻ ഡോളർ വിദേശത്തേക്ക് കടത്തിയെന്നതാണ് കേസ്. ജയിലിൽ സ്വപ്നയെയും സരിത്തിനെയും ചോദ്യം ചെയ്തപ്പോഴാണ് സ്പീക്കറെ കുരുക്കുന്ന മൊഴി ലഭിച്ചത്.