കൊച്ചി:വിഷുവിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി വെണ്ണല സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നടീൽ ഉത്സവം നടത്തി. വെണ്ട, തക്കാളി, പച്ചമുളക്, പാലക്ക് ചീര ചെടികൾ നട്ട് കൗൺസിലർ സി.ഡി.വത്സലകുമാരി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എൻ.സന്തോഷ് അദ്ധ്യക്ഷനായി. ഭരണ സമിതിയംഗങ്ങളായ എസ്.മോഹൻദാസ്,കെ.ജി.സുരേന്ദ്രൻ, ആശാകലേഷ്, സെക്രട്ടറി എം.എൻ.ലാജി, ടി.എസ്.ഹരി എന്നിവർ സംസാരിച്ചു.