തൃപ്പൂണിത്തുറ : കേന്ദ്ര മത്സ്യത്തൊഴിലാളി നിയമം റദ്ദ് ചെയ്യുക, വേമ്പനാട് കായലിലെ എക്കലും മാലിന്യങ്ങളും നീക്കം ചെയ്യുക, വേമ്പനാട്ടു കായൽ അതോറിറ്റി രൂപീകരിക്കുക, ക്ഷേമനിധി അംഗങ്ങൾക്ക് റിട്ടയർമെന്റ് ആനുകൂല്യം നൽകുക, പോള പായൽ നിർമ്മാർജ്ജനം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മത്സ്യത്തൊഴിലാളി ഫെഡറേഷൻ എ.ഐ.ടി.യു.സി. തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉദയംപേരൂർ തീരദേശ മാർച്ച് തുടങ്ങി. തണ്ടാശേരിയിൽ മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ടി.രഘുവരൻ ഉദ്ഘാടനം ചെയ്തു. മഹിളാ സംഘം ജില്ലാ പ്രസിഡന്റ് മല്ലികാ സ്റ്റാലിൻ, മത്സ്യത്തൊഴിലാളി ഫെഡറേഷർ സെക്രട്ടറി വി.ഒ.ജോണി, ഉദയംപേരൂർ പഞ്ചായത്തു വൈസ് പ്രസിഡന്റ് എസ്.എ.ഗോപി , എ.ഐ. ടി.യു.സി. മണ്ഡലം പ്രസിഡന്റ് പി.വി.പ്രകാശൻ, എൻ.എൻ.സോമരാജൻ, കെ.എസ്.പവിത്രൻ തുടങ്ങിയവർ പങ്കെടുത്തു.