കളമശേരി: നഗരസഭാ കൗൺസിലർ ഷാജഹാൻ കടന്നപ്പള്ളിക്കെതിരെ ഡി സി സി പ്രസിഡന്റ് ടി.ജെ. വിനോദ് കാരണം കാണിക്കൽ നോട്ടീസ് നൽകി. ആരോഗ്യ സ്റ്റാൻഡിംഗ് തിരഞ്ഞെടുപ്പിൽ ഷാജഹാൻ യു ഡി എഫ് സ്ഥാനാർത്ഥിക്കെതിരെ വിപ്പ് ലംഘിച്ച് വോട്ട് അസാധുവാക്കിയ നടപടിക്കെതിരെ കളമശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷാനവാസാണ് പരാതി നൽകിയത്. ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ അന്വേഷണത്തിൽ ശരിയെന്ന് തെളിയുകയും ചെയ്തു.ഏഴ് ദിവസത്തിനകം നേരിട്ട് ഹാജരായി കാരണം രേഖാമൂലം ബോധിപ്പിച്ചില്ലെങ്കിൽ അച്ചടക്ക നടപടിയുണ്ടാകുമെന്നാണ് നോട്ടീസ്.