ഏലൂർ: വയോമിത്രം ക്ലിനിക്ക് മാസം തോറും നടത്തിവരാറുള്ള മെഡിക്കൽ ക്യാമ്പ് കൗൺസിലർ കൃഷ്ണപ്രസാദിന്റെയും ദേശീയ വായനശാലയുടെയും നേതൃത്വത്തിൽ വായനശാലാങ്കണത്തിൽ നടന്നു. 65 വയസിനു മേൽ പ്രായമുള്ളവർക്ക് സൗജന്യ മെഡിക്കൽ പരിശോധനയും മരുന്നുകളും നൽകി. പ്രായാധിക്യം മൂലം വരാൻ പറ്റാത്തവർക്ക് വീടുകളിൽ മരുന്ന് എത്തിച്ചു നൽകും. പേര് രജിസ്റ്റർ ചെയ്യാത്തവർക്ക് ഇനിയും അവസരമുണ്ടെന്ന് കൗൺസിലർ പറഞ്ഞു.