കൊച്ചി: കേരള കർഷക സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ മത്സ്യ കർഷകരുടെ കൺവെൻഷൻ നടന്നു. പള്ളിമുക്ക് എൻ.ജി.ഒ യൂണിയൻ ഹാളിൽ നടന്ന കൺവെൻഷൻ കേരള കർഷക സംഘം ജില്ലാ ട്രഷറർ ഡോ. എൻ.രമാകാന്തൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.വി.ഏലിയാസ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. കെ.എൻ.സുനിൽകുമാർ, കെ.എ അജേഷ്, സ്റ്റീഫൻ തുടങ്ങിയവർ സംസാരിച്ചു. ഫിഷറീസ് ജോയിന്റ് ഡയറക്ടർ കെ.എം.ഏലിയാസ് മത്സ്യ കൃഷിയുടെ സാദ്ധ്യതകൾ, കർഷർക്കുള്ള സഹായ പദ്ധതികൾ എന്നിവ സംബന്ധിച്ച് അവതരണം നടത്തി.