വൈപ്പിൻ : എസ്.എൻ.ഡി.പി യോഗം വൈപ്പിൻ യൂണിയന്റെ ആഭിമുഖ്യത്തിൽ രണ്ടുദിവസത്തെ വിവാഹപൂർവ പഠനക്ലാസ് എടവനക്കാട് എസ്.പി സഭ സ്‌കൂൾ ഹാളിൽ യൂണിയൻ പ്രസിഡന്റ് ടി.ജി. വിജയൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ടി.ബി. ജോഷി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.വി. സുധീശൻ, യോഗം ബോർഡ് മെമ്പർ കെ.പി. ഗോപാലകൃഷ്ണൻ, കൗൺസിലർ സി.കെ. ഗോപാലകൃഷ്ണൻ, വനിതാസംഘം പ്രസിഡന്റ് കലാ സന്തോഷ്, സെക്രട്ടറി, ഷീജ ഷെമൂർ എന്നിവർ പ്രസംഗിച്ചു. ആനന്ദം കുടുംബജീവിതത്തിൽ എന്ന വിഷയത്തിൽ കൊടുവഴങ്ങ ബാലകൃഷ്ണൻ ക്ലാസെടുത്തു.