പറവൂർ: നീതി നിഷേധത്തിനും അവഗണനയ്ക്കുമെതിരെ ഹിന്ദു ഐക്യവേദി ചേന്ദമംഗലം പഞ്ചായത്ത് സമിതി ജനറൽ സെക്രട്ടറി കെ.എസ്. രാജീവ് നയിക്കുന്ന ഹിന്ദു ജന ജാഗരണ യാത്ര ഇന്ന് നടക്കും. രാവിലെ എട്ടിന് കോട്ടയിൽ കോവിലകം വേണുഗോപാലകൃഷ്ണ ദേവസ്വം കോംപ്ലക്സിനു സമീപത്ത് ജില്ലാ സെക്രട്ടറി പ്രകാശൻ തുണ്ടത്തുംകടവ് ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് സമിതി പ്രസിഡന്റ് ടി.എസ്. മനോഹരൻ അധ്യക്ഷത വഹിക്കും.