special
നീലീശ്വരം എസ്.എൻ.ഡി.പി.സ്കൂളിലെ പത്താം വിദ്യാർത്ഥിക്ക് വഴിയിൽ കളഞ്ഞുകിട്ടിയ പണം, ഉടമ ഷാജനെ ഏല്പിക്കുന്നു..

കാലടി: കളഞ്ഞുകിട്ടിയ പണം തിരികെ ഏൽപിച്ച് മാതൃകയായി പത്താംക്ലാസ് വിദ്യാർത്ഥി. നീലീശ്വരം എസ്.എൻ.ഡി.പി.സ്കൂളിലെ വിദ്യാർത്ഥിയായ ദേവാനന്ദ് ഉണ്ണികൃഷ്ണനാണ് മോഡൽ പരിക്ഷ കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴി ചേരാനല്ലൂർ പള്ളിയങ്ങാടി ഭാഗത്തു നിന്നും പണം കളഞ്ഞ് കിട്ടിയത്. കോൺട്രാക്ടർ ഷാജന്റേതായിരുന്നു പണം. വൈകിട്ട് തൊഴിലാളികൾക്ക് കൂലി കൊടുക്കാൻ പോകും വഴിയാണ് പണം നഷ്ടപ്പെട്ടത്. വാർഡ് മെമ്പർ വാട്ട്സാപ്പിലൂടെ പണം നഷ്ടപ്പെട്ട വിവരം അറിയിക്കുകയും തുടർന്ന് ദേവാനന്ദിന്റെ പിതാവ് ഉണ്ണികൃഷ്ണൻ ഷാജന്റെ വീട്ടിലെത്തി പണം തിരികെ ഏല്പിക്കുകയുമായിരുന്നു. സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥി കൂടിയാണ് ദേവാനന്ദ്.