congress-n-paravur
ചേന്ദമംഗലം പഞ്ചായത്തിലെ കോൺഗ്രസ് പഠനക്യാമ്പ് ബെന്നി ബഹന്നാൻ എം.പി ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ: കേരളത്തിലെ എൽ.ഡി.എഫ് സർക്കാർ സമ്പൂർണ്ണ പരാജയമാണെന്ന് ബെന്നി ബഹന്നാൻ എം.പി പറഞ്ഞു. ചേന്ദമംഗലം പഞ്ചായത്തിലെ കോൺഗ്രസ് പഠനക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.റി ബിൽഡ് കേരളക്കായി കേരളത്തിലെ പാവപ്പെട്ട ജനങ്ങൾ നല്കിയ കോടിക്കണക്കിന് രൂപ സി.പി.എം മോഷ്ടിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഈ സർക്കാർ വൻപരാജയമായി. സാമ്പത്തിക മേഖലയെ തകർത്തു. സ്ത്രി സുരക്ഷയുടെ പേരിൽ അധികാരത്തിൽ വന്ന സർക്കാരിന്റെ മുന്നിൽ നീതി നിഷേധിക്കപ്പെട്ട അമ്മമാർ തല മൂഡനം ചെയ്തു പ്രതിക്ഷേധിക്കേണ്ടിവന്നുയെന്നും ബെന്നി ബഹനാൻ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് പി.എ. ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.പി. ധനപാലൻ മുഖ്യപ്രഭാഷണം നടത്തി. ദേശിയ സംസ്ഥാന രാഷ്ട്രിയവും പ്രാദേശിക വിഷയങ്ങളും എന്ന വിഷയത്തെ കുറിച്ച് വി.ഡി. സതീശൻ എം.എൽ.എയും കോൺഗ്രസ് ചരിത്രത്തെക്കുറിച്ച് അഡ്വ. അബ്ദുൾ റഷീദും ക്ലാസ്സെടുത്തു. കെ. ശിവശങ്കരൻ, എം.ടി. ജയൻ, പി.വി. ലാജൂ, പി.ആർ. സൈജൻ, പി.എസ്. രഞ്ജിത്ത്, പി.വി. മണി തുടങ്ങിയവർ സംസാരിച്ചു.