കോലഞ്ചേരി: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്റോഹ നയങ്ങൾക്കെതിരെ പൂതൃക്ക മണ്ഡലത്തിലെ ബൂത്ത് കമ്മി​റ്റികളുടെ നേതൃത്വത്തിൽ ചൂണ്ടി ജംഗ്ഷനിൽ ഉപവാസ സമരം നടത്തി. വി.പി.സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.എസ്. എബ്രഹാം അദ്ധ്യക്ഷനായി. നിബു കുര്യാക്കോസ്, എം.പി. രാജൻ, എം.ടി. ജോയി, സുജിത്ത് പോൾ, ബിനീഷ് പുല്യാട്ടേൽ, ജോൺ ജോസഫ്, അരുൺ വാസു, പ്രദീപ് എബ്രഹാം തുടങ്ങിയവർ സംസാരിച്ചു.