കോലഞ്ചേരി: അനിയന്ത്റിതമായ പാചക വാതക വില വർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ് മഴുവന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നെല്ലാട് നടന്ന പ്രതിഷേധ സമരം ഡി.സി.സി ജനറൽ സെക്രട്ടറി എം.ടി. ജോയ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബേസിൽ തങ്കച്ചൻ അദ്ധ്യക്ഷനായി. അരുൺ വാസു, എൽദോസ് മേലേത്ത് തുടങ്ങിയവർ സംസാരിച്ചു.