കോലഞ്ചേരി: സെന്റ് പീ​റ്റേഴ്‌സ് കോളേജിലെ വുമൻസെല്ലിന്റെ ആഭിമുഖ്യത്തിൽ രാമമംഗലം പഞ്ചായത്തിലെ നിർദ്ധനരായ 25 വിദ്യാർത്ഥിനികൾക്ക് ഹൈജീൻ കി​റ്റ് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഇ.പി. ജോർജ് വിതരണോദ്ഘാടനം നടത്തി. വൈസ് പ്രസിഡന്റ് മേരി എൽദോ അദ്ധ്യക്ഷനായി. പഞ്ചായത്തംഗം മേഘ സന്തോഷ്, ഡോ. ജിനി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.