മൂവാറ്റുപുഴ: പൊതു ഓടയിലേക്ക് മാലിന്യം ഒഴുക്കിയ വ്യാപാരസ്ഥാപനങ്ങൾക്കെതിെരെ നടപടിയുമായി നഗരസഭ. വെള്ളൂർക്കുന്നത് പ്രവർത്തിക്കുന്ന തട്ടുകട അടപ്പിച്ചതിനു പിന്നാലെ വെള്ളൂർക്കുന്നെത്തെ പ്രമുഖ വെജിറ്റേറിയൻ ഹോട്ടലിനെതിെരെയും നടപടി സ്വീകരിച്ചു. ഇതിനു പുറെമെ വെള്ളൂർക്കുന്നത്തെ തന്നെ മറ്റൊരു ഹോട്ടലിനും കീച്ചേരി പടിയിൽ പ്രവർത്തിക്കുന്ന കോഴി കടക്കും നോട്ടീസ് നൽകി. ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ മാലിന്യങ്ങൾ ഓടയിലേക്ക് തള്ളുന്നതായി കണ്ടെത്തിയതോടെയാണ് നടപടി. പ്രദേശത്ത് രൂക്ഷമായ ദുർഗന്ധം അനുഭവപ്പെടുന്നതായി സമീപത്തെ വ്യാപാരികൾ പരാതിപ്പെട്ടിരുന്നു. തുടർന്ന് ദിവസങ്ങൾ നീണ്ട് നിന്ന തിരച്ചിലിനിടെയാണ് ഉറവിടം കണ്ടെത്തിയത്. പ്രത്യേക കുഴൽ പൊതു ഓടയിലേക്ക് രഹസ്യമായി തുറന്ന് അഴുക്ക് വെള്ളവും മറ്റു മാലിന്യങ്ങളും തള്ളുന്ന രീതിയായിരുന്നു ഇവരെല്ലാം സ്വീകരിച്ചിരിക്കുന്നത്. ഒറ്റനോട്ടത്തിൽ ആരുടേയും ശ്രദ്ധയിൽ പെടാത്ത തരത്തിലായിരുന്നു മാലിന്യം തള്ളൽ.
കർശന നടപടിക്കൊരുങ്ങി നഗരസഭ
പൊതു ഓടകളിലേക്ക് മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് കണക്കിലെടുക്കാതെയാണ് നഗര മദ്ധ്യേയുള്ള ഓടയിൽ നാളുകളായി മാലിന്യം തള്ളിവന്നിരുന്നത്. ഇവിടങ്ങളിൽ നിന്നുള്ള മലിന ജലം മൂവാറ്റുപുഴയാറ്റിലേക്കാണ് ചെന്നുചേരുന്നത്.വരും ദിവസങ്ങളിൽ നഗരത്തിൽ ഇത്തരം പരിശോധനകൾ വ്യാപിപ്പിക്കുമെന്നും കുറ്റക്കാർക്ക് എതിരെ കർശന നടപടി തുടരുമെന്നും നഗരസഭാ ചെയർമാൻ പി. പി. എൽദോസ് അറിയിച്ചു.