കളമശേരി: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഈമാസം എട്ടിന് പത്തടി പാലം കിൻഡർ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ തൊഴിലുറപ്പ് വനിതകൾക്ക് സൗജന്യ ആരോഗ്യ പരിശോധന നടത്തും. കളമശേരി, ഏലൂർ നഗരസഭകൾ, ചൂർണിക്കര, കടുങ്ങല്ലൂർ, കോട്ടുവള്ളി എന്നീ ഗ്രാമ പഞ്ചായത്തുകളിലും ജോലി ചെയ്യുന്ന 4000 ത്തോളം പേർക്ക് ഈ സൗജന്യം ലഭിക്കും. തൊഴിലുറപ്പ് വനിതകൾക്കായി സുപ്രധാന ചികിത്സാ ആനുകൂല്യങ്ങളും അവരുടെ കുടുംബാംഗങ്ങൾക്ക് ഒരു വർഷത്തേക്ക് ഇളവുകളോടുകൂടിയ ആരോഗ്യ സേവന കാർഡും നൽകും.