sona
സോന

മൂവാറ്റുപുഴ: തലച്ചോറിനുള്ളിൽ ട്യൂമർ വളരുന്ന അപൂർവ രോഗം ബാധിച്ച എട്ട് വയസുകാരി ചികിത്സാ സഹായം തേടുന്നു.പേഴയ്ക്കാപ്പിള്ളി പുന്നോപ്പടിയിൽ വാടക വീട്ടിൽ താമസിച്ച് വരുന്ന പനയപ്പൻവിള സുബിൻ ,സിനി ദമ്പതികളുടെ ഇരട്ട കുട്ടികളിൽ ഒരാളാണ് സോന.മൂന്നാം വയസിൽ രോഗ ബാധിതയായ കുട്ടിയെ ഉള്ളതെല്ലാം വിറ്റ് പെറുക്കി ഇവർ ചികിത്സിച്ചെങ്കിലും കാര്യമായ ഫലമുണ്ടായില്ല. ഏറ്റവും ഒടുവിൽ തലച്ചോറിനുള്ളിൽ ശസ്ത്രക്രിയ നടത്തണമെന്നാണ് കുട്ടിയെ ചികിത്സിക്കുന്ന പോണ്ടിച്ചേരി ജവഹർലാൽ നെഹ്റു ആശുപത്രിയിലെ ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ട്യൂമർ വളരുന്നതനുസരിച്ച് കാഴ്ച ശക്തിയും ചലന ശേഷിയും കുറഞ്ഞ് വരികയാണ്. അടിയന്തിര ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ കുട്ടിയുടെ നിലനിൽപ് തന്നെ അപകത്തിലാകും. 60ശതമാനം ശാരീരിക വൈകല്യമുള്ളയാളാണ് പിതാവ് സുബിൻ. കൂലിപ്പണിയെടുത്താണ് കുടുംബം പോറ്റുന്നത്. ശസ്ത്രക്രിയക്ക് വലിയ തുക വേണ്ടിവരും. ഇത് എങ്ങനെ കണ്ടെത്തുമെന്നറിയാതെ ഈ കുടുംബം തളരുകയാണ്. തൃക്കളത്തൂർ ഗവ.എൽ.പി.ബി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയായ സോനയുടെ ചികിത്സയ്ക്കായി അദ്ധ്യാപകർ മുൻകൈയെടുത്ത് സഹായനിധി രൂപീകരിക്കാനുള്ള ശ്രമത്തിലാണ്.ഇതിനായി പിതാവിന്റെ പേരിൽ ബാങ്ക് അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്.സുബിൻ പി.കെ, അക്കൗണ്ട് നമ്പർ 67380208804, എസ്.ബി.ടി, BRANCH- PAIPRA, IFSE.SBIN0070469,ഫോൺ 9746764837.