മുവാറ്റുപുഴ: ലോക വനിതാദിനമായ ഇന്ന് മൂവാറ്റുപുഴ നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വനിതാദിനാചരണം നഗരസഭ ശുചീകരണ സ്ത്രീ തൊഴിലാളികൾ ഉദ്ഘാടനം ചെയ്യും. രാവിലെ 10 ന് നഗരസഭയിൽ ശുചീകരണ ജോലിയിൽ ഏർപ്പെട്ട് വരുന്ന 27 സ്ത്രീ തെഴിലാളികൾ ഒരേസമയം നിലവിളക്ക് തെളിയിച്ചാകും ഉദ്ഘാടനം നിർവഹിക്കുക. മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കുന്ന പരിപാടി കാൻസർ ബോധവത്കരണ ക്യാമ്പ് നടത്തും. കുട്ടികളിലും സ്ത്രീകളിലും കണ്ടുവരുന്ന അർബുദ രോഗങ്ങളുടെ ചികിത്സയെ കുറിച്ച് ഡോ :ആഗ്‌നസ് മാത്യു ഡോ :മുഹമ്മദ്‌ ഫസൽ എന്നിവർ ക്ലാസെടുക്കും.