function
അയ്യമ്പുഴ ചീനചിറയിലെ കൊയ്ത്തുത്സവം പഞ്ചായത്തും പ്രസിഡൻ്റ് പി.യു.ജോമോൻ വിളവെടുപ്പ് ഉദ്ഘാടനം ചെയ്യുന്നു.

കാലടി: അയ്യമ്പുഴ പഞ്ചായത്തിലെ ചീനഞ്ചിറ തരിശ് പാടശേഖരത്തിലെ നെൽകൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് പി. യു.ജോമോൻ നിർവ്വഹിച്ചു. 50ഏക്കർ പാടശേഖരത്തിലാണ് കൃഷിയിറക്കിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൽസി.പി.ബിജു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിജു കാവുങ്ങ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ടി.ആർ.മുരളി, ടിജോജോസഫ്, റെജിവർഗീസ്, മേരിജോണി, വർഗീസ് മാണിക്യത്താൻ, ലൈജു ഈരാളി, എം.എൻ ഷൈജു,പാടശേഖര സമിതി സെക്രട്ടറി ജോസ് പാണ്ടിമറ്റം,കൃഷിഓഫീസർ ബഷി എന്നിവർ പങ്കെടുത്തു.