അങ്കമാലി: അഞ്ച് മുതൽ ഏഴ് വരെ ക്ലാസ്സുകളിൽ പഠിക്കുന്ന മുഴുവൻ കുട്ടികളുടേയും വീടുകളിൽ സമഗ്ര ശിക്ഷാ കേരള അങ്കമാലി ബി.ആർ.സിയുടെ നേതൃത്വത്തിൽ സാമൂഹ്യശാസ്ത്ര ലാബ് സജ്ജമാക്കുന്നു. സാമൂഹ്യശാസ്ത്ര ലാബിലേക്ക് ആവശ്യമായ സാമഗ്രികളുടെ വിതരണം അങ്കമാലി ബി.ആർ.സി യിൽ വച്ച് ബ്ലോക്ക് പ്രൊജക്ട് കോ
ഓഡിനേറ്റർ കെ.എൻ.സുനിൽകുമാർ നിർവഹിച്ചു.ബി.ആർ.സി ട്രയിനർ എ.എ.അജയ്യൻ അദ്ധ്യക്ഷത വഹിച്ചു. ക്ലസ്റ്റർ കോഓർഡിനേറ്റർമാരായ ജയ ആന്റണി,അജീഷ് പി.കുര്യച്ചൻ,എം.എ.ഹസീന,സുനിത ടി ചിന്നൻ, കെ.എം.റാണിഎന്നിവർ പ്രസംഗിച്ചു.