ഏലൂർ: നഗരസഭയിൽ കെട്ടിട സംബന്ധമായ പരാതികൾ ഉയർന്നതിനെ തുടർന്ന് വെള്ളിയാഴ്ച പാർലമെന്ററി പാർട്ടി യോഗവും, ഇന്നലെ അടിയന്തര കൗൺസിലും ചേർന്ന് തീരുമാനങ്ങളെടുത്തു. 1993 ന് മുമ്പ് നിർമ്മിച്ച കെട്ടിടങ്ങൾ പുതിയ കെട്ടിടങ്ങളായി അംഗീകരിക്കും. മുതിർന്ന ജീവനക്കാരന്റെ സേവനം വിനിയോഗിക്കാനും തീരുമാനിച്ചു.

യോഗത്തിൽ ചെയർമാൻ എ ഡി.സുജിൽ , വൈസ് ചെയർമാൻ ലീലാ ബാബു, കക്ഷി നേതാക്കളായ പി.എ.ഷെരീഫ്, ടി.എം.ഷെ നിൻ, പി.എം. അയൂബ്, എസ്.ഷാജി, സെക്രട്ടറി പി.കെ.സുഭാഷ് ,എൻജിനിയർ കെ.ആർ.സുഭാഷ് എന്നിവർ പങ്കെടുത്തു.