കൊച്ചി: ഫോർട്ടുകൊച്ചി അമരാവതി ആൽത്തറ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ചൊവ്വാഴ്ച ആരംഭിക്കും. 11,12 ദിവസങ്ങളിൽ വൈകിട്ട് അഞ്ചു മുതൽ പകൽപ്പൂരം. ഗജവൈഡ്യൂര്യം മംഗലാംകുന്ന് അയ്യപ്പൻ തിടമ്പ് ഏറ്റും.വെളുപ്പിനെ 3.30 ന് താലപ്പൊലി എഴുന്നെള്ളിപ്പ്. 13ന് വൈകിട്ട് 6.30 ന് ഡബിൾ തായമ്പക, 14 ന് രാത്രി 8.30 മുതൽ പടയണി, സമാപന ദിവസമായ 16 ന് വൈകിട്ട് 6.30 മുതൽ ഐരാവത വാഹനശീവേലി,രാത്രി 12 ന് കൊടിയിറക്കം.