coaching
ദേശീയ മത്സരത്തിനായുള്ള കേരള ഫെൻസിങ് ടീം സെലക്ഷൻ ട്രയൽസ് മാറംപള്ളി എം.ഇ.എസ് കോളേജിൽ ആരംഭിച്ചപ്പോൾ

ആലുവ: ദേശീയ മത്സരത്തിനായുള്ള കേരള ഫെൻസിംഗ് ടീം സെലക്ഷൻ ട്രയൽസ് മാറംപള്ളി എം.ഇ.എസ് കോളേജിൽ കോളേജ് മാനേജിംഗ് കമ്മിറ്റി ചെയർമാൻ എം.എ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഫെൻസിംഗ് അസോസിയേഷൻ ഒഫ് ഇന്ത്യ നിയോഗിച്ച അഡ്‌ഹോക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സെലക്ഷൻ നടക്കുന്നത്.

ദേശീയ ക്രവ് മഗ ഫെഡറേഷൻ ഡയറക്ടർ രാജൻ വർഗീസ് മുഖ്യാഥിതിയായിരുന്നു. അഡ്‌ഹോക് കമ്മിറ്റി ചെയർമാൻ സുനിൽ ജേക്കബ്, കൺവീനർ മുജീബ്‌റഹ്മാൻ, കോളേജ് പ്രിൻസിപ്പൽ ഡോ. അജിംസ് പി. മുഹമ്മദ്, സെക്രട്ടറി അബ്ദുൽ ഹസൻ, ട്രഷറർ വി.എ. പരീത്, കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. മൻസൂർ അലി, കെ.ജി. ഹനീഫ എന്നിവർ സംസാരിച്ചു.