പള്ളുരുത്തി: കുമ്പളങ്ങിയിലെ നിർദ്ധനരായ രോഗികൾക്ക് മരുന്ന് വാങ്ങി എത്തിക്കുന്ന ജീവനം പദ്ധതിക്ക് തുടക്കമായി. ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോബി പനക്കലിന്റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം ചെറുപ്പക്കാരാണ് ഇതിനു പിന്നിൽ. ഒരാൾക്ക് ഒരു മാസം 1500 രൂപയുടെ മരുന്നുകൾ സംഘം എത്തിച്ചു കൊടുക്കും.നിലവിൽ 20 പേർക്ക് സഹായം എത്തിക്കുന്നുണ്ട്. കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജോബി പനക്കൽ അദ്ധ്യക്ഷത വഹിച്ചു. വർഗീസ് ചക്കാലക്കൽ, ജെസ്റ്റിൻ ആലുങ്കൽ, സോജൻ പുത്തൻപുരക്കൽ, ആന്റണിജിബിൻ, ഷിബിൻ കുരിശു പറമ്പിൽ, സെൽജൻ കുറുപ്പശേരി തുടങ്ങിയവർ സംബന്ധിച്ചു.