photo
യു ഡി എഫ് തീരദേശ ജാഥകളുടെ സമാപനസമ്മേളനം പള്ളത്താം കുളങ്ങരയില്‍ ബെന്നി ബെഹനാന്‍ എം.പി ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: വിവാദമായ ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ജുഡിഷ്യൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് നടത്തിയ തീരദേശ ജാഥകൾ പള്ളത്താംകുളങ്ങരയിൽ സമാപിച്ചു. സമാപന സമ്മേളനം ബെന്നി ബെഹനാൻ എം. പി. ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്ടന്മാരായ

ഷിബുജോൺ, ടി. എൻ. പ്രതാപൻ എം. പി. എന്നിവരെ കൂടാതെ ഹൈബി ഈഡൻ എം.പി., ടി .ജെ. വിനോദ് എം. എൽ. എ, ഡൊമിനിക്ക് പ്രസന്റേഷൻ , കെ.പി. ധനപാലൻ, അഡ്വ. കെ.പി. ഹരിദാസ്‌, അഡ്വ. എം. വി.പോൾ തുടങ്ങിയവർ പ്രസംഗിച്ചു.