ആലുവ: പി.ഡി.പി ചെയർമാൻ അബ്ദുൾ നാസർ മഅദനിക്കെതിരെ നടക്കുന്ന നീതി നിഷേധത്തിനെതിരെ ആലുവ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ജമാൽ ചെങ്ങമനാട് നയിക്കുന്ന പദയാത്ര ഇന്ന് രാവിലെ 9ന് ചെങ്ങമനാട് പുറയാർ വിരുത്തി ജഗ്ഷനിൽ നിന്നും ആരംഭിക്കും. വൈകിട്ട് അഞ്ചിന് ചൂർണ്ണിക്കര കുന്നത്തേരിയിൽ സമാപിക്കും. ജില്ലാ പ്രസിഡന്റ് ടി.എ. മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി ജമാൽ കഞ്ഞുണ്ണിക്കര പതാക കൈമാറും.