krns
തലയോലപ്പറമ്പിൽ സംഘടിപ്പിച്ച കെ.ആർ. നാരായണൻ അനുസ്മരണസമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. ഷാജിമോൾ ഉദ്ഘാടനം ചെയ്യുന്നു. വേദിയിൽ എസ്.എൻ.ഡി.പി. യോഗം തലയോലപ്പറമ്പ് കെ.ആർ.എൻ.എസ്. യൂണിയൻ സെക്രട്ടറി എസ്.ഡി സുരേഷ് ബാബു, സൊസൈറ്റി പ്രസിഡന്റ് എം.ജി. രാഘവൻ, സെക്രട്ടറി ബേബി ടി. കുര്യൻ തുടങ്ങിയവർ .

കൊച്ചി: തലയോലപ്പറമ്പ് മുദ്ര കൾച്ചറൽ ആന്റ് ആർട്‌സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കെ.ആർ. നാരായണൻ അനുസ്മരണ സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. ഷാജിമോൾ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് എം.ജി. രാഘവൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി. യോഗം തലയോലപ്പറമ്പ് കെ.ആർ.എൻ.എസ്. യൂണിയൻ സെക്രട്ടറി എസ്.ഡി സുരേഷ് ബാബു അനുസ്മരണ പ്രഭാഷണം നടത്തി. കെ.ആ.ർ നാരായണന്റെ ഛായാചിത്രത്തിന് മുമ്പിൽ പുഷ്പാർച്ചനയോടും പ്രാർഥനയുടെയുമാണ് ചടങ്ങ് ആരംഭിച്ചത്. യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെയും സഹകരണ ബാങ്ക് പ്രസിഡന്റ് എം.ജെ ജോർജിനെയും ആദരിച്ചു. ബ്ലോക്ക് മെമ്പർ സിലിനാമ്മ ജോർജ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിൽ ചൊള്ളാങ്കൾ, ഡോ. എച്ച്. സദാശിവൻ പിള്ള, ടി.കെ ഗോപി, മെമ്പർമാരായ ഡോമിനിക്, ലിസി ജോയി, ഷാനോ, അനിത, വിജയമ്മ ബാബു, കെ.കെ. രാധാകൃഷ്ണൻ നായർ എന്നിവർ പ്രസംഗിച്ചു. സൊസൈറ്റി സെക്രട്ടറി ബേബി ടി. കുര്യൻ സ്വാഗതം പറഞ്ഞു.