കരുമാല്ലൂർ:സ്വർണക്കടത്തിലും, ഡോളർ കടത്തിലും ആരോപിതരായ മുഖ്യമന്ത്രിയും മന്ത്രിമാരും രാജിവെക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്. കരുമാല്ലൂർ മണ്ഡലം കമ്മി​റ്റി പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ഡി.സി.സി. ജനറൽ സെക്രട്ടറി കെ.വി.പോൾ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ എ. എം അലി അദ്ധ്യക്ഷത വഹിച്ചു. അഡ്വ . സിയാവുദ്ദീൻ,ഫ്രാൻസീസ് പഞ്ഞിക്കാരൻ, കെ.വി. ബാലകൃഷ്ണൻ, എസ്.സുനീർ, വി.എം അബ്ദുൾകലാം, കെ.എ.അബ്ദുൾ ഗഫൂർ, വി.എച്ച്. അലി എന്നിവർ നേതൃത്വം നൽകി.