കൂത്താട്ടുകുളം:എസ്.എൻ.ഡി.പി യോഗം കൂത്താട്ടുകുളം യൂണിയനിൽ 42മത് വിവാഹ പൂർവ കൗൺസിലിംഗ് കോഴ്സ് ആരംഭിച്ചു. യൂണിയൻ സെക്രട്ടറി സി. പി.സത്യൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് അജിമോൻ പി. കെ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് സജിമോൻ എം.ആർ, കൗൺസിലർ എം പി ദിവാകരൻ, ഡി. സാജു, വനിതാ സംഘം പ്രസിഡൻറ് ഷീല സാജു, വനിതാസംഘം കേന്ദ്രസമിതി അംഗം വത്സരാജൻ, യൂത്ത് മൂവ്മെന്റ് സെക്രട്ടറി, അജേഷ് വിജയൻ, സൈബർ സേന ചെയർമാൻ അനീഷ് വി. എസ് എന്നിവർ സംസാരിച്ചു. പായിപ്ര ദമനൻ (വിദ്യാ കോളേജ്, മൂവാറ്റുപുഴ) ക്ലാസ് നയിച്ചു. യൂണിയൻ വനിതാ സംഘം സെക്രട്ടറി മഞ്ജു റെജി കൃതജ്ഞത രേഖപ്പെടുത്തി.