kissan
നൂറുദിനം പിന്നിട്ട ദില്ലിയിലെ കർഷക സമരത്തിന് പിന്തുണ അർപ്പിച്ചുകൊണ്ട് കർഷകസംഘം മുളവൂർ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം

മൂവാറ്റുപുഴ: നൂറുദിനം പിന്നിട്ട ദില്ലിയിലെ കർഷക സമരത്തിന് പിന്തുണ അർപ്പിച്ചുകൊണ്ട് കർഷകസംഘം മുളവൂർ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് 6 ന് കരിദിനം ആചരിച്ചു. സമരം സി.പി.എം മുളവൂർ ലോക്കൽ സെക്രട്ടറി വി.എസ് മുരളി ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡന്റ് സി.എച്ച്.നാസർ അദ്ധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് യു.പി വർക്കി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഒ.കെ. മുഹമ്മദ്, വാർഡ് മെമ്പർ ഈ എം ഷാജി, വില്ലജ് സെക്രട്ടറി പി ജി പ്രദീപ് കുമാർ, ഒ.പി.കുര്യാക്കോസ് എന്നിവർ സംസാരിച്ചു.