തൃപ്പൂണിത്തുറ : കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി പി.എ.തങ്കച്ചൻ പെരേപ്പറമ്പിൽ പാർട്ടിയംഗത്വം രാജിവച്ചു. മണ്ഡലം നേതൃത്വം ഒരു പരിപാടികളും അറിയിക്കുന്നില്ലെന്നും എ.ഐ.യു.ഡബ്ല്യു.സി. അസംഘടിത തൊഴിലാളി കോൺഗ്രസ്സിന്റെ ജില്ലാ സെക്രട്ടറി കൂടിയായ പി.എ. തങ്കച്ചൻ ഡി.സി.സി.പ്രസിഡന്റ് ടി.ജെ. വിനോദിന് നൽകിയ രാജിക്കത്തിൽ ആരോപിക്കുന്നു.