കൊച്ചി : കാക്കനാട് - അത്താണി വഴി പോകുന്ന സ്വകാര്യ ബസുകൾ സമയക്രമം പാലിക്കുന്നുണ്ടന്ന് ഉറപ്പാക്കണമെന്ന് എറണാകുളം ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ നിർദ്ദേശം. 4 സ്വകാര്യ ബസുകൾക്കെതിരെ പ്രദേശവാസിയായ സ്ത്രീ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. ബസുകൾ അത്താണി സ്റ്റോപ്പിൽ നിറുത്തി യാത്രക്കാരെ കയറ്റാറുണ്ടെന്ന് ഉറപ്പാക്കണമെന്നും കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. കെ. എൽ. 40 എച്ച് 2025, കെ.എൽ. 35 സി. 7431, കെ.എൽ. 38 എഫ്. 4752, കെ. എൽ. 17 സി. 9310 എന്നീ ബസുകൾക്കെതിരെയാണ് പരാതി നൽകിയത്.