ഏലൂർ: മഞ്ഞുമ്മൽ ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ മൺമറഞ്ഞുപോയ അനശ്വര പ്രതിഭകളായ മഹകവി അക്കിത്തം, സുഗതകുമാരി , നീലംപേരൂർ മധുസൂദനൻ നായർ, അനിൽപനച്ചൂരാൻ, വിഷ്ണു നാരായണൻ നമ്പൂതിരി എന്നിവരെ അനുസ്മരിച്ചു. ബി.മോഹനൻ,സി. ആർ. സദാനന്ദൻ , കെ. .എച്ച്.സുരേഷ് , നന്ദനൻ എന്നിവർ സംസാരിച്ചു. . ജൂലി ടീച്ചർ, സുബിൻ മഞ്ഞുമ്മൽ,രാജമ്മ ഭാസ്കരൻനായർ,മേഘ്‌ന എന്നിവർ സംഗീത ആലാപനം നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ അംഗവും വായനശാല പ്രസിഡന്റുമായ ഡി.ഗോപിനാഥൻ നായർ അദ്ധ്യക്ഷത വഹിച്ചു.