കൊച്ചി: മിസിസ് കേരള 2021 മത്സരം മേയ് 19 ന് ആലപ്പുഴ കാമേലോട്ട് കൺവൻഷൻ സെന്ററിൽ നടക്കും. വിവാഹിതരായ മലയാളി സ്ത്രീകളെയാണ് മത്സരത്തിൽ പങ്കെടുപ്പിക്കുന്നത്. 2017 ലെ മിസിസ് കേരള ജേതാവ് സജിനാസ് സലീമാണ് മിസിസ് കേരളയുടെ ബ്രാൻഡ് അംബാസഡർ. മൂന്ന് റൗണ്ടുകളിലായാണ് മത്സരം. വെർച്വൽ പ്ലാറ്റ്‌ഫോമിലായിരിക്കും ഓഡിഷൻ നടത്തുക. മൂവായിരത്തോളം അപേക്ഷകൾ ലഭിച്ചതായി സംഘാടകരാർ എസ്പാനിയോ ഇവന്റ്സ് അറിയിച്ചു. അഭിനേതാക്കൾ, തിരക്കഥാകൃത്തുക്കൾ, സംവിധായകർ, തിരക്കഥാകൃത്തുക്കൾ, ഫാഷൻ സ്റ്റൈലിസ്റ്റുകൾ എന്നിവരടങ്ങുന്ന ജൂറിയാണ് ജേതാക്കളെ തിരഞ്ഞെടുക്കുകയെന്ന് സംഘാടടകർ അറിയിച്ചു.