youth
കാരേക്കാട് ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണമെന്റ് കാലടി ബ്ലോക്ക് സെക്രട്ടറി പി.യു.ജോമോൻ ഉദ്ഘാടനം ചെയ്യുന്നു

കാലടി: ഡി.വൈ.എഫ്‌.ഐ അയ്യമ്പുഴ, കരേക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് അയ്യമ്പുഴയിൽ തുടങ്ങി. ഇന്നലെയും 11,14 തിയതിയിൽ ടൂർണമെന്റ് നടക്കും.കേരളത്തിലെ പ്രമുഖരായ 32 ടീമുകൾ മത്സരിക്കും.ഡി.വൈ.എഫ്‌.ഐ കാലടി ബ്ലോക്ക് സെക്രട്ടറി പി.യു.ജോമോൻ ഉദ്ഘാടനം നിർവഹിച്ചു. കരേക്കാട് യൂണിറ്റ് പ്രസിഡന്റ് ആദർശ് ആനന്ദ്,യൂണിറ്റ് സെക്രട്ടറി എബിൻ ഡേവിസ്, മേഖല സെക്രട്ടറി ജിതിൻ തോമസ്, പി.എസ്.വേണു എന്നിവർ സംസാരിച്ചു.