ഏലൂർ: ജനഔഷധി ദിനം പ്രമാണിച്ച് മഞ്ഞുമ്മൽ ജന ഔഷധി കേന്ദ്രയുടെ ആഭിമുഖ്യത്തിൽ അമൃതശക്തി വിദ്യാർത്ഥിനി മന്ദിരത്തിലെ കുട്ടികൾക്ക് വേണ്ടി സുവിധ നാപ്കിനുകൾ നൽകുന്ന ചടങ്ങ് കൗൺസിലർ കെ.ആർ.കൃഷ്ണപ്രസാദ് നിർവഹിച്ചു. അമൃത ശക്തി ഭാരവാഹികളായ പി.വി.സഞ്ജീവ്, നീലാംബരൻ, ബാലകൃഷ്ണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.