കൊച്ചി: കലൂരിലെ പി.വി.എസ് കൊവിഡ് ചികിത്സാകേന്ദ്രത്തിന് സിന്തൈറ്റ് ഗ്രൂപ്പ് 10 ലക്ഷം രൂപ സംഭാവന നൽകി. സിന്തൈറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഡോ. വിജു ജേക്കബ്, സി.വി.ജെ ഫൗണ്ടേഷൻ ട്രഷറർ മിനി വർഗീസ് എന്നിവരിൽനിന്നും ആശുപത്രി സൂപ്രണ്ട് ഡോ. ആശ വിജയൻ, ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ. ടി.വി. രവി, സെക്രട്ടറി ഡോ. അതുൽ ജോസഫ് മാനുവൽ, നോഡൽ ഓഫീസർ ഡോ. എം.എം. ഹനീഷ് എന്നിവർ ചേർന്ന് ചെക്ക് ഏറ്റുവാങ്ങി.
സിന്തൈറ്റ് ഗ്രൂപ്പ് കടയിരിപ്പ് പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് ഒന്നരക്കോടിയുടെയും എറണാകുളം ജനറൽ ആശുപത്രിയിലെ ലീനിയർ ആക്‌സിലറേറ്റർ ബ്ലോക്കിന് 50 ലക്ഷംരൂപയുടെയും സഹായം നൽകിയിരുന്നു. സർക്കാരിന്റെ കൊവിഡ് ദുരിതാശ്വാസ നിധിയിലേയ്ക്കും സാമ്പത്തികസഹായം നൽകിയിരുന്നു.