കുറുപ്പംപടി: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് രായമംഗലം പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ വനിതാ ദിനാചരണവും വനിതാ സംഗമവും സംഘടിപ്പിച്ചു.മഞ്ജു മനോജിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടികൾ വാർഡ് മെമ്പർ രാജീവ് ബിജു ഉദ്ഘാടനം ചെയ്തു.നയനാ സുകുമാരൻ മുഖ്യപ്രഭാഷണം നടത്തി.സിജി അനിഷ്,രാജി, ലൈബ്രറി പ്രസിഡന്റ് സീ.മനോജ് തുടങ്ങിയവർ പങ്കെടുത്തു.